ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ രജിസ്ട്രേഷൻ തുടങ്ങി
Sunday, July 13, 2025 12:02 AM IST
കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026ന്റെ നാലാം പതിപ്പിന് രജിസ്ട്രേഷൻ ആരംഭിച്ചു. 2026 ഫെബ്രുവരി എട്ടിന് നടക്കുന്ന മത്സരങ്ങൾ 42.195 കിലോമീറ്റർ മാരത്തൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ, എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണു നടക്കുക.
പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോ സ്പോർട്സാണ് മാരത്തൺ ഏകോപിപ്പിക്കുന്നത്. സെപ്റ്റംബർ 15 നുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മേൽപ്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും മൺസൂൺ ഏർളി ബേർഡ് ഓഫർ -രജിസ്ട്രേഷൻ ഫീസിൽ പത്തു ശതമാനം കിഴിവ് ലഭിക്കും.
കൂടാതെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് കസ്റ്റമൈസ്ഡ് റേസ് ടീ ഷർട്ട് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.kochimarathon.in സന്ദർശിക്കുക.
ഹൈബി ഈഡൻ എംപി രജിസ്ട്രേഷന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ലിയോസ്പോർട്സ് ഡയറക്ടർ ശബരി നായർ, വൈസ് പ്രസിഡന്റ് മാർക്കറ്റിംഗ് നിധുൻ സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.