മികച്ച തൊഴിലിട സംസ്കാരമുള്ള രാജ്യത്തെ സ്ഥാപനങ്ങളുടെ പട്ടികയിൽ റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ്
Monday, July 14, 2025 11:36 PM IST
തിരുവനന്തപുരം: മികച്ച തൊഴിലിട സംസ്കാരമുള്ള ഇന്ത്യയിലെ 50 ഇടത്തരം കന്പനികളുടെ പട്ടികയിൽ ഇടം നേടി ടെക്നോപാർക്കിലെ ആഗോള ഐടി സൊല്യൂഷൻസ് സേവന ദാതാവായ റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ്.
മികച്ച തൊഴിലിട സംസ്കാരമുള്ള സ്ഥാപനങ്ങൾക്ക് അംഗീകാരം നല്കുന്ന ആഗോള അഥോറിറ്റിയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് (ജിപിറ്റിഡബ്ല്യു) പട്ടികയിൽ 39-ാമതായാണ് കന്പനി ഇടം പിടിച്ചത്.
ഉപഭോക്താക്കൾക്കിടയിൽ വിശ്വാസം, അഭിമാനം, സൗഹൃദം എന്നിവ വളർത്തുന്നതിലും ജീവനക്കാർക്ക് മികച്ച തൊഴിലിട അനുഭവം നൽകുന്നതിലുമുള്ള മികവിനാണ് അംഗീകാരം. മുംബൈയിൽ നടന്ന ‘ജിപിറ്റിഡബ്ല്യു ഇന്ത്യ അവാർഡ് 2025’ ചടങ്ങിൽ റിഫ്ളക്ഷൻസ് ചീഫ് ടെക്നോളജി ഓഫീസർ വൈഭവ് പാണ്ഡെ, റിഫ്ലക്ഷൻസ് പീപ്പിൾ ആൻഡ് കൾച്ചർ മേധാവി ഉഷ ചിറയിൽ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.