കെഎസ്എഫ്ഇയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 15 മുതൽ
Saturday, July 12, 2025 1:20 AM IST
തൃശൂർ: കെഎസ്എഫ്ഇയിലെ വിവിധ പദ്ധതികളിൽ കുടിശിക വരുത്തിയവർക്ക് ഇളവുകളോടെ തുക അടച്ചുതീർക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. വസ്തു ജാമ്യംനൽകിയ കുടിശികക്കാരെ ഉദ്ദേശിച്ചുള്ള സമാശ്വാസ് - 2025 എന്ന പദ്ധതി 15നു തുടങ്ങും.
ചിട്ടിയുടെ മുടക്കുതവണയിൽ ഈടാക്കുന്ന പലിശയിലും വായ്പകളുടെ പിഴപ്പലിശയിലും 50 ശതമാനംവരെ ആനുകൂല്യം ലഭിക്കുന്ന പദ്ധതി പരിമിതകാലത്തേക്കുമാത്രമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് അതത് ശാഖകളുമായി ബന്ധപ്പെടണമെന്നു മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ അറിയിച്ചു.