ലുലു മാളിൽ തായ് ഫിയസ്റ്റയ്ക്ക് ഇന്നു തുടക്കം
Tuesday, July 15, 2025 11:26 PM IST
കൊച്ചി: ലുലു തായ് ഫിയസ്റ്റയ്ക്ക് കൊച്ചി ലുലു മാളിൽ ഇന്നു തുടക്കം. തായ് ഭക്ഷണങ്ങളുടെ വിപുലമായ ശ്രേണിയൊരുക്കുന്ന തായ് ഫിയസ്റ്റ ലുലു ഹൈപ്പർമാർക്കറ്റിലാണ് ഒരുക്കിയിട്ടുള്ളത്.
തായ്ലൻഡ് ഉത്പന്നങ്ങളുടെ വ്യത്യസ്തമായ പ്രദർശനമൊരുക്കുന്ന സ്പെഷൽ പവലിയനും ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ സ്റ്റാളുകളും ഉണ്ടാകും. തായ് ഷെഫുകളും തായ്ലൻഡിൽനിന്നുള്ള പ്രത്യേക പ്രതിനിധികളും ഫിയസ്റ്റയുടെ ഭാഗമാകും. 31ന് സമാപിക്കും.