ഉജ്ജീവന് ബാങ്കിന്റെ ലാഭം 122 കോടിയിൽ
Tuesday, October 21, 2025 11:10 PM IST
കൊച്ചി: ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് സെപ്റ്റംബര്‍ 2025ന് അവസാനിച്ച രണ്ടാംപാദത്തിലെ സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചു.
ബാങ്കിന്റെ ലാഭം മുന്‍ പാദത്തേക്കാള്‍ 18.2 ശതമാനം വര്‍ധിച്ച് 122 കോടി രൂപയിലെത്തി. 7,932 കോടി രൂപയുടെ വായ്പ വിതരണം നടത്തി. 47.6 ശതമാനമാണു വളര്‍ച്ച. നിക്ഷേപങ്ങള്‍ 15.1ശതമാനം വര്‍ധനവോടെ 39,211 കോടിയിലെത്തി.
കറന്റ്- സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 10,783 കോടി രൂപയിലെത്തി. 22.1 ശതമാനം വര്‍ധനവാണുണ്ടായതെന്നും ബാങ്ക് അറിയിച്ചു.