ബാങ്ക് ഓഫ് ഇന്ത്യക്ക് 2,555 കോടി രൂപ ലാഭം
Tuesday, October 21, 2025 11:10 PM IST
കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യക്ക് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാംപാദത്തിൽ 2,555 കോടി രൂപയുടെ അറ്റാദായം. മുൻവർഷം ഇതേ കാലയളവിലെ 2,374 കോടിയേക്കാൾ 7.62 ശതമാനമാണ് വർധനവ്.
മൊത്തം നിഷ്ക്രിയ ആസ്തി 2.54 ശതമാനമായി കുറഞ്ഞു. അറ്റനിഷ്ക്രിയ ആസ്തി 0.65 ശതമാനത്തിലുമെത്തി. മൊത്തം വായ്പ ഏഴുലക്ഷം കോടി കടന്നു.
മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധയുണ്ട്. രണ്ടാം പാദത്തിൽ ബാങ്ക് ഏഴുലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെയും കൂട്ടിച്ചേർത്തു. ഇതോടെ യുപിഐ ഉപയോക്താക്കളുടെ എണ്ണം 2.35 കോടി കടന്നതായും അധികൃതർ അറിയിച്ചു.