സ്വര്‍ണവില ഇടിയുന്നു ; പവന് 92,320
Thursday, October 23, 2025 1:38 AM IST
കൊച്ചി: സംസ്ഥാനത്ത് റിക്കാര്ഡുകളിട്ട് കുതിച്ച സ്വര്‍ണവില ഇടിയുന്നു. ഇന്നലെ രണ്ടു തവണയാണ് വില കുറഞ്ഞത്.
രാവിലെ ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമായി. 18 കാരറ്റ് ഗ്രാമിന് 260 രൂപ കുറഞ്ഞ് 9,590 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7,470 രൂപയും 9 കാരറ്റ് ഗ്രാമിന് 4,820 രൂപയുമാണ് വിപണിവില.
ഉച്ചയ്ക്കുശേഷം വില വീണ്ടും താഴ്ന്നു. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,540 രൂപയും പവന് 92,320 രൂപയുമായി. രണ്ടു തവണയായി പവന് 3,440 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്.