ആസ്റ്റർ മെഡ്സിറ്റിയിൽ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്വർക്ക്
Friday, October 17, 2025 11:24 PM IST
കൊച്ചി: തലയിലെയും കഴുത്തിലെയും അർബുദങ്ങളുടെ ചികിത്സയ്ക്കായി കേരളത്തിലെ ആദ്യത്തെ സംയോജിത ശൃംഖല (ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്വർക്ക് ) രൂപീകരിച്ച് ആസ്റ്റർ മെഡ്സിറ്റി.
ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യത്തെ ഏകീകൃത കാൻസർ പരിചരണ ശൃംഖലയാണിത്.
രോഗികൾക്ക് അവർ താമസിക്കുന്നയിടത്തുനിന്നും ഏറ്റവും അടുത്തുള്ള ആസ്റ്റർ ആശുപത്രികളിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ചികിത്സയും തുടർചികിത്സയും ലഭ്യമാക്കും.