തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ന്ത്യ​​​​ൻ അ​​​​ക്കൗ​​​​ണ്ടിം​​​​ഗ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (ഐ​​​എ​​​എ)​​​അ​​​​ഖി​​​​ലേ​​​​ന്ത്യ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി കേ​​​​ര​​​​ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല കൊ​​​​മേ​​​​ഴ്സ് വി​​​​ഭാ​​​​ഗം മു​​​​ൻ മേ​​​​ധാ​​​​വി പ്ര​​​​ഫ. ഗ​​​​ബ്രി​​​​യേ​​​​ൽ സൈ​​​​മ​​​​ൺ ത​​​​ട്ടി​​​​ലി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ഈ ​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​ണ്.

ഇ​​​​ന്ത്യ​​​​യി​​​​ലെ അ​​​​ക്കൗ​​​​ണ്ടിം​​​​ഗ് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും ഗ​​​​വേ​​​​ഷ​​​​ക​​​​രു​​​​ടെ​​​​യും കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​ണ് ഐ​​​എ​​​എ. 61 ​​​ബ്രാ​​​ഞ്ചു​​​ക​​​ളും 9000 അം​​​ഗ​​​ങ്ങ​​​ളു​​​മ​​​ണ്ട്. ഉ​​​​ദ​​​​യ്പു​​​​രി​​​​ൽ ന​​​​ട​​​​ന്ന 47-ാമ​​​​ത് അ​​​​ഖി​​​​ലേ​​​​ന്ത്യാ അ​​​​ക്കൗ​​​​ണ്ടിം​​​​ഗ് കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ലാ​​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

കേ​​​​ര​​​​ള, ക​​​​ണ്ണൂ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ കൊ​​​​മേ​​​​ഴ്സ് വി​​​​ഭാ​​​​ഗം ഡീ​​​​നാ​​​​യും ഇ​​​​ന്ത്യ​​​​ൻ ജേ​​​​ർ​​​​ണ​​​​ൽ ഓ​​​​ഫ് അ​​​​ക്കൗ​​​​ണ്ടിം​​​​ഗി​​​​ന്‍റെ ചീ​​​​ഫ് എ​​​​ഡി​​​​റ്റ​​​​റാ​​​​യും സൈ​​​​മ​​​​ൺ ത​​​​ട്ടി​​​​ൽ സേ​​​​വ​​​​നം അ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്. നി​​​​ല​​​​വി​​​​ൽ ല​​​​യോ​​​​ള കോ​​​​ള​​​​ജ് ഓ​​​​ഫ് സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് അ​​​​ക്കാ​​​​ഡ്മി​​​​ക് ഡ​​​​യ​​​​റ​​​​ക്ട​​​​റും ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജി​​​ലെ ബ​​​ർ​​​ക്ക്മാ​​​ൻ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ‍്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​ണ്.


ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് സ്പേ​​​​സ് സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി കെ​​​​മി​​​​സ്ട്രി വി​​​​ഭാ​​​​ഗം അ​​​​ധ്യാ​​​​പി​​​​ക പ്ര​​​​ഫ. നി​​​​ർ​​​​മ​​​​ല റേ​​​​ച്ച​​​​ലാ​​​​ണ് ഭാ​​​​ര്യ. മ​​​​ക​​​​ൻ അ​​​​ല​​​​ക്സ് ഗ​​​​ബ്രി​​​​യേ​​​​ൽ സൈ​​​​മ​​​​ൺ ത​​​​ട്ടി​​​​ൽ (ബ്ലൂം ​​​​ബ​​​​ർ​​​​ഗ്, ഏ​​​​ഷ്യ​​​​ൻ ഇ​​​​ക്വിറ്റീ​​​​സ് ജേ​​​​ർ​​​​ണ​​​​ലി​​​​സ്റ്റ്).