പവിഴം കോംബോ ഓഫർ: ആദ്യ നറുക്കെടുപ്പ് നടത്തി
Wednesday, February 12, 2025 11:21 PM IST
കൊച്ചി: പവിഴം ബ്രാൻഡ് അരി വാങ്ങുന്ന ഉപഭോക്താക്കൾക്ക് വിവിധ പവിഴം ഉത്പന്നങ്ങളും സ്വർണനാണയങ്ങളും ലഭിക്കുന്ന കോംബോ ഓഫർ പദ്ധതിയുടെ ആദ്യ 20 വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ.പി. ജോർജ്, എംഡി എൻ. പി. ആന്റണി, മാർക്കറ്റിംഗ് മാനേജർ എൻ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
10 കിലോ അരി ബാഗുകളിൽ 25 മുതൽ 100 രൂപവരെ വില വരുന്ന മസാലകൾ, പൊടിയരി, റെഡ് ബ്രാൻ റൈസ്, ഓയിലുകൾ, അരിപ്പൊടികൾ തുടങ്ങിയ നൂറിൽപ്പരം പവിഴം ഉത്പന്നങ്ങളാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ ഉപഭോക്താക്കൾക്കു സമ്മാനമായി നൽകുന്നത്.
ഓഫറിലൂടെ ലഭിക്കുന്നഉത്പന്നങ്ങളെക്കുറിച്ച് +918885 050505 എന്ന വാട്സ് ആപ് നമ്പറിലൂടെ അഭിപ്രായങ്ങൾ അറിയിക്കുന്ന ഉപഭോക്താക്കളിൽനിന്നു പത്തു പേർക്ക് എല്ലാ മാസവും ഒരു ഗ്രാം സ്വർണനാണയവും നൽകും.