മും​​ബൈ: ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ൽ ഒ​​രു പൈ​​സ​​യു​​ടെ ന​​ഷ്ടം. 84.43 എ​​ന്ന നി​​ല​​യി​​ലാ​​ണ് ഇ​​ന്ന​​ലെ രൂ​​പ​​യു​​ടെ വ്യാ​​പാ​​രം അ​​വ​​സാ​​നി​​ച്ച​​ത്.

ഓ​​ഹ​​രി വി​​പ​​ണി തി​​രി​​ച്ചു​​ക​​യ​​റു​​ക, എ​​ണ്ണ​​വി​​ല കു​​റ​​യു​​ക എ​​ന്നീ അ​​നു​​കൂ​​ല ഘ​​ട​​ക​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​ട്ടും വി​​ദേ​​ശ വി​​പ​​ണി​​യി​​ൽ ഡോ​​ള​​ർ ശ​​ക്തി​​യാ​​ർ​​ജി​​ച്ച​​താ​​ണ് രൂ​​പ​​യ്ക്ക് വി​​ന​​യാ​​യ​​ത്.


റ​​ഷ്യ- യു​​ക്രയ്ൻ സം​​ഘ​​ർ​​ഷം രൂ​​ക്ഷ​​മാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ്വ​​ർ​​ണം അ​​ട​​ക്ക​​മു​​ള്ള സു​​ര​​ക്ഷി​​ത നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്ക് ഡി​​മാ​​ൻ​​ഡ് വ​​ർ​​ധി​​ച്ച​​തോ​​ടെ​​യാ​​ണ് ഡോ​​ള​​ർ ശ​​ക്തി​​യാ​​ർ​​ജി​​ച്ച​​ത്. ഇ​​താ​​ണ് രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​ടി​​യാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​തെ​​ന്ന് വി​​പ​​ണി വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്നു.