മിഷെലിന് ഗൈഡ് ദുബായിയുടെ മൂന്നാം പതിപ്പ് പുറത്തിറക്കി
Sunday, July 14, 2024 12:51 AM IST
കൊച്ചി: വാര്‍ഷിക മിഷെലിന് ഗൈഡ് ദുബായിയുടെ മൂന്നാം പതിപ്പ് വണ്‍ ആന്‍ഡ് ഒണ്‍ലി വണ്‍ സഅബീലില് നടന്ന ചടങ്ങില്‍ പുറത്തിറക്കി. ദുബായ് റോ ഓണ്‍ 45 റെസ്റ്റോറന്റിന് രണ്ടു മിഷെലിന് സ്റ്റാറുകള്‍ ലഭിച്ചു.
ഈ നേട്ടം ലഭിക്കുന്ന ദുബായിലെ നാലാമത്തെ റെസ്റ്റോറന്റാണ് റോ ഓണ്‍ 45. ഇതുള്‍പ്പടെ മൊത്തം 106 റെസ്റ്റോറന്റുകള്‍ ഈ വര്‍ഷത്തെ മിഷെലിന് ഗൈഡില്‍ ഉള്‍പ്പെടുന്നുണ്ട്. 2022 ല്‍ ഗൈഡ് ആരംഭിച്ചപ്പോള്‍ 69 റെസ്റ്റോറന്റുകള്‍ ആയിരുന്നു ലിസ്റ്റ് ചെയ്യപ്പെട്ടത്.
2024 പതിപ്പ് നാല് രണ്ട് മിഷെലിന് സ്റ്റാര്‍ റെസ്റ്റോറന്റുകളെയും 15 ഒരു മിഷെലിന് സ്റ്റാര്‍ റെസ്റ്റോറന്റുകളെയും അംഗീകരിച്ചു.