പ്രീമിയം ഗ്ലാസ് ഡോര്‍ റഫ്രിജറേറ്ററുമായി ഹയര്‍ ഇന്ത്യ
Saturday, June 22, 2024 11:31 PM IST
കൊച്ചി: ഹയര്‍ അപ്ലയന്‍സസ് ഇന്ത്യ ഫീനിക്സ് എന്നപേരില്‍ പ്രീമിയം ഗ്ലാസ് ഡോര്‍ റഫ്രിജറേറ്ററുകളുടെ രണ്ടു പുതിയ മോഡലുകള്‍ പുറത്തിറക്കി.
ആധുനിക സൗകര്യങ്ങളോടെ വരുന്ന പുതിയ ഫീനിക്സ് സീരീസില്‍ രണ്ടു മോഡലുകള്‍ക്കും പത്തു വര്‍ഷത്തെ കംപ്രസര്‍ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് 180 ലിറ്ററിന് ഒരു വര്‍ഷത്തെ ഉത്പന്ന വാറന്റിയും 190 ലിറ്ററിന് രണ്ടു വര്‍ഷത്തെ ഉത്പന്ന വാറന്റിയും ലഭിക്കും.
ഡയറക്ട് കൂള്‍ ഗ്ലാസ് ഡോര്‍ ഫീനിക്സ് റഫ്രിജറേറ്ററുകളുടെ പുതിയ ശ്രേണി 180, 190 ലിറ്റര്‍ മോഡലുകളില്‍ 21,000 രൂപ മുതല്‍ എല്ലാ മുൻനിര റീട്ടെയില്‍ ഓണ്‍ലൈന്‍ സ്റ്റോറുകളിലും ലഭ്യമാണ്.