റബര്‍ മഴമറ, തുരിശടി സഹായത്തിന് അനുമതി
Thursday, June 13, 2024 11:47 PM IST
കോട്ടയം: റബറിന് മഴമറ വയ്ക്കാനും തുരിശടിക്കുന്നതിനും ഹെക്ടറിന് 4,000 രൂപ വീതം റബര്‍ ബോര്‍ഡ് സഹായത്തിന് ഉത്തരവായി. ബില്ലുകളുടെ അടിസ്ഥാനത്തില്‍ ആര്‍പിഎസുകള്‍ മുഖേനയാണ് സഹായനടപടികള്‍.
അപേക്ഷകരുടെ ലിസ്റ്റ് തയാറാക്കുക, മഴമറയും തുരിശടിയും നടത്തിയോ എന്നത് പരിശോധിക്കുക എന്നിവ ആര്‍പിഎസുകളുടെ ചുമതലയിലായിരിക്കും. റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍മാര്‍ ആര്പിഎസുകളിലെത്തി പരിശോധന നടത്തിയശേഷം ബില്ലുകള്‍ പാസാക്കും.