റഷ്യൻ കന്പനിയുമായി സഹകരണത്തിന് എംജി സര്‍വകലാശാല
റഷ്യൻ കന്പനിയുമായി സഹകരണത്തിന് എംജി സര്‍വകലാശാല
Wednesday, March 27, 2024 12:45 AM IST
കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​യി​ലെ സ്‌​കൂ​ള്‍ ഓ​ഫ് പോ​ളി​മെ​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി (എ​സ്പി​എ​സ്ടി) പെ​ട്രോ​കെ​മി​ക്ക​ല്‍ മേ​ഖ​ല​യി​ലെ റ​ഷ്യ​ന്‍ ക​മ്പ​നി​യാ​യ സി​ബു​റു​മാ​യി സ​ഹ​ക​ര​ണ​ത്തി​ന് ധാ​ര​ണ​യാ​യി.

സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ പോ​ളി​മെ​ര്‍ ഗ​വേ​ഷ​ണ ക​ണ്ടു​പി​ടിത്ത​ങ്ങ​ളെ വ്യ​വ​സാ​യ​രം​ഗ​ത്ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യാ​ണ് ഇ​തി​ലൂ​ടെ തു​റ​ന്നു​കി​ട്ടു​ക.

എം​ജി സ​ര്‍വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യ സി​ബു​ര്‍ പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​സെ​ര്‍ജി ബാ​ഗ്രി​യ​ഷോ​വ്, ഡോ. ​അ​ഫി​ന റു​മി​യ​ന്‍സേ​വ, ഡോ. ​ന​വി​കോ​വ ത​തി​യാ​ന എ​ന്നി​വ​ര്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​സി.​ടി അ​ര​വി​ന്ദ​കു​മാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി.


എ​സ്പിഎ​സ്ടി സ്ഥാ​പ​ക​നും മു​ന്‍ വൈ​സ് ചാ​ന്‍സ​ല​റു​മാ​യ പ്ര​ഫ. സാ​ബു തോ​മ​സ്, ഡ​യ​റ​ക്ട​ര്‍ ഡോ. ​എം.​എ​സ്. ശ്രീ​ക​ല എ​ന്നി​വ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യ ഇ​വ​ര്‍ മ​റ്റ് അ​ധ്യാ​പ​ക​രു​മാ​യും ഗ​വേ​ഷ​ക​രു​മാ​യും സം​വ​ദി​ക്കു​ക​യും ഗ​വേ​ഷ​ണ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

റ​ബ​ര്‍ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ഗു​ണ​ക​ര​മാ​കു​ന്ന പു​തി​യ ക​ണ്ടു​പി​ടിത്ത​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് ഈ ​സ​ഹ​ക​ര​ണം ഉ​പ​ക​രി​ക്കു​മെ​ന്ന് ഡോ. ​എം.​എ​സ്. ശ്രീ​ക​ല പ​റ​ഞ്ഞു. ഫാ​ക്ക​ൽറ്റി-​റി​സ​ര്‍ച്ച് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാ​മു​ക​ള്‍ക്കും സം​യു​ക്ത പേ​റ്റ​ന്‍റു​ക​ള്‍ക്കും ഇ​തു​വ​ഴി സാ​ധ്യ​ത തെ​ളി​യു​മെ​ന്ന് പ്ര​ഫ. സാ​ബു തോ​മ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.