ഒരു വർഷം മുന്പ് ലാഭത്തിന് ആനുപാതികമായി കാറുകളുടെ വില കുറയ്ക്കാൻ ടെസ്ല തീരുമാനിച്ചിരുന്നു. ചൈനീസ് കന്പനികളായ ബിവൈഡി, നിയോ എന്നിവയിൽനിന്നുള്ള കടുത്ത മത്സരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. ചൈനീസ് സ്മാർട്ട്ഫോണ് നിർമാതാക്കളായ ഷവോമി ഇലക്ട്രിക് കാർ നിർമാണത്തിലേക്കു കടന്നതും ടെസ്ലയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം.
അതേസമയം, ആഗോളതലത്തിൽ കന്പനിയിലെ തൊഴിലാളികളുടെ എണ്ണം 10 ശതമാനം കുറയ്ക്കുമെന്ന് ടെസ്ല കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്ല സ്ഥാപകൻ ഇലോണ് മസ്ക് ഇന്ത്യയിലേക്കു നടത്താനിരുന്ന യാത്ര അവസാന നിമിഷം ഉപേക്ഷിച്ചതു പുതിയ സംഭവവികാസങ്ങളോടു ചേർത്തു വായിക്കണമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.