നിസാന്‍ മാഗ്നൈറ്റിന്റെ വാര്‍ഷിക വില്പന 30,000 കടന്നു
Wednesday, April 24, 2024 1:20 AM IST
കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എസ്യുവിയായ മാഗ്നൈറ്റിന്റെ വാര്‍ഷിക വില്പന 30,000 കടന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മാഗ്നൈറ്റ് ഈ നേട്ടം സ്വന്തമാക്കുന്നത്.
30,000 യൂണിറ്റുകള്‍ ഇതിനോടകം ഇന്ത്യയില്‍നിന്ന് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. നിസാന്റെ മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ് പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നിര്‍മിക്കുന്ന മാഗ്നൈറ്റ് ഇക്കാലയളവില്‍ ഇന്ത്യയിലെ ബി-എസ്യുവി സെഗ്മെന്റില്‍ ഏറ്റവും പ്രിയപ്പെട്ട വാഹനമായി മാറിയെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ എംഡി സൗരഭ് വത്സ പറഞ്ഞു.