ജിയോയുടെ അറ്റാദായത്തിൽ 13 ശതമാനം വർധന
Tuesday, April 23, 2024 12:45 AM IST
കൊച്ചി: റിലയൻസ് ജിയോയുടെ നാലാംപാദത്തിലെ അറ്റാദായത്തിൽ 13 ശതമാനം വർധന. ജനുവരി-മാർച്ച് പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4716 കോടിയിൽനിന്ന് 5337 കോടിയായി വർധിച്ചു. പ്രവർത്തനങ്ങളിൽനിന്നുള്ള വരുമാനം 23,394 കോടിയിൽനിന്ന് 11 ശതമാനം വർധിച്ച് 25,959 കോടിയായി.
2023-2024 സാമ്പത്തികവർഷത്തിൽ അറ്റാദായം 12.4 ശതമാനം വർധിച്ച് 20,466 കോടി രൂപയായി. 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തെ വരുമാനം 1,00,119 കോടി രൂപയായി. മുൻവർഷത്തേക്കാൾ 10.2 ശതമാനം വർധനവാണിതെന്ന് അധികൃതർ പറഞ്ഞു.