നെറ്റ്വര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
Thursday, April 25, 2024 12:05 AM IST
കോട്ടയം: ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നെറ്റ്വര്‍ക്ക് ശൃംഖലയില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചു.എട്ടു പട്ടണങ്ങളിലും 168 ഗ്രാമങ്ങളിലുമായി 6.4 ലക്ഷം പേര്‍ക്കു ഗുണം ലഭിക്കും.
ഇതുവഴി വോയ്സ്, ഡാറ്റ കണക്റ്റിവിറ്റിയില്‍ ഈ മേഖലയിലെ ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കും. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചില്‍, വൈക്കം, അടൂര്‍, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, തിരുവല്ല പ്രദേശങ്ങളില്‍ ഈ നെറ്റ്വര്‍ക്ക് മെച്ചപ്പെടും.
വയനാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ ഹില്‍ സ്റ്റേഷനുകളില്‍ മികച്ച നെറ്റ്വര്‍ക്ക് ലഭ്യമാക്കി.