ആസാദിയും ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയും സഹകരിക്കും
Wednesday, April 24, 2024 1:20 AM IST
കൊച്ചി: ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിന്റെ (യുഎന്എസ്ഡബ്ല്യു) ദി സിറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ടും ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആൻഡ് ഡിസൈന്‍ ഇന്നൊവേഷന്‍സും (ആസാദി) കൈകോര്‍ക്കുന്നു.
ആര്‍ക്കിടെക്ചര്‍ മേഖലയില്‍ നവീന സാങ്കേതികവിദ്യകളും അറിവുകളും പങ്കുവച്ച് പ്രവര്‍ത്തിക്കുന്നതിനും ലോകോത്തര ആര്‍ക്കിടെക്ടുകളെ വാര്‍ത്തെടുക്കുന്നതിനും ലക്ഷ്യമിട്ടാണു സഹകരണം.
കൊച്ചിയിൽ നടന്ന ചടങ്ങില്‍ യുഎന്എസ്ഡബ്ല്യു ദി സിറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. പീറ്റര്‍ പൗലെയും ആസാദി ചെയര്മാന് ആര്‍ക്കിടെക്ട് പ്രഫ. ബി.ആര്. അജിതും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.