വോട്ട് ചെയ്യുന്നവർക്ക് വണ്ടർലായിൽ ഇളവ്
Tuesday, April 23, 2024 12:45 AM IST
കൊച്ചി: വോട്ട് രേഖപ്പെടുത്തിയവർക്ക് വണ്ടർലാ കൊച്ചി പാർക്കിൽ ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഓഫർ. വണ്ടർലായുടെ ഓൺലൈൻ പോർട്ടൽ വഴി (https://bookings.wonderla.com) 26 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇളവ്.
ഓഫർ ലഭ്യമാക്കാൻ മഷി പുരട്ടിയ വിരൽ പാർക്ക് പ്രവേശന കവാടത്തിൽ പരിശോധിക്കും. വോട്ടിംഗിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണു ഓഫർ പ്രഖ്യാപിച്ചതെന്ന് വണ്ടർലാ ഹോളിഡേസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അരുൺ ചിറ്റിലപ്പിള്ളി പറഞ്ഞു. ഫോൺ- 0484-3514001, 7593853107.