ബിപിസിഎല് വൈദ്യുത വാഹന ചാര്ജിംഗ് സ്റ്റേഷനുകള് തുടങ്ങി
Saturday, March 25, 2023 12:02 AM IST
കൊച്ചി: ഭാരത് പെട്രോളിയം കോര്പറേഷന്(ബിപിസിഎല്) കേരളം, കര്ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ 110 ഇന്ധന സ്റ്റേഷനുകളില് വൈദ്യുത വാഹന ചാര്ജിംഗ് സ്റ്റേഷനുകള് ആരംഭിച്ചു.
കേരളത്തില് 19 ഉം, കര്ണാടകത്തില് 33 ഉം, തമിഴ്നാട്ടില് 58 ഉം ഇന്ധന സ്റ്റേഷനുകളിലാണ് ചാര്ജിംഗ് സ്റ്റേഷനുകള് ആരംഭിച്ചത്.