കരിയർ ടു കാന്പസ് കാന്പയിൻ തുടങ്ങി
Tuesday, August 2, 2022 11:47 PM IST
തിരുവനന്തപുരം: 20 ലക്ഷം പേർക്ക് കേരള നോളജ് ഇക്കണോമി മിഷൻ( കെകെഇഎം) വഴി തൊഴിൽ ലഭ്യമാക്കുന്ന കണക്ട് കരിയർ ടു കാന്പസ് പ്രചാരണ പരിപാടിക്ക് തുടക്കമായി.
നാലാഞ്ചിറ മാർ ഈവാനിയോസ് വിദ്യാനഗറിലെ ഗിരിദീപം കണ്വൻഷൻ സെന്ററിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്കായി നടത്തിയ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.
പദ്ധതിയിലൂടെ നാലുവർഷംകൊണ്ട് 35 ലക്ഷം അഭ്യസ്തവിദ്യർക്കു നൈപുണ്യ പരിശീലനവും ഇതിൽ 20 ലക്ഷം പേർക്ക് നൂനത തൊഴിലും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.