വേദാന്ത് ഫാഷന്‍സ് ഐപിഒ നാലിന്
Saturday, January 29, 2022 12:01 AM IST
കൊച്ചി: വിവാഹ, ആഘോഷ വസ്ത്ര ബ്രാന്‍ഡായ മാന്യവന്റെ ഉടമകളായ വേദാന്ത് ഫാഷന്‍സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) ഫെബ്രുവരി നാലു മുതല്‍ എട്ടു വരെ നടക്കും.
ഓഫര്‍ ഫോര്‍ സെയിലിലൂടെ നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രമോട്ടര്‍മാരുടെയും 36,364,838 ഇക്വിറ്റി ഓഹരികളാണ് ഐപിഒയ്ക്ക് എത്തുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 824 രൂപ മുതല്‍ 866 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.