മരക്കാർ നാളെ തിയേറ്ററുകളിലേക്ക്
Wednesday, December 1, 2021 12:11 AM IST
കോട്ടയം: മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിനു കരാർ ഒപ്പിട്ടിരുന്നില്ലെന്ന് മോഹൻലാൽ. തിയേറ്റർ റിലീസിനു ശേഷമാണ് ചിത്രം ഒടിടിയിലേക്കു നൽകാനിരുന്നതെന്നും മോഹൻലാൽ. മരക്കാർ നാളെയാണ് ലോകവ്യാപകമായി റിലീസിനെത്തുന്നത്.
ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങൾ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ വന്നത്. അതു സത്യമല്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നത്. തിയേറ്റർ റിലീസ് തീരുമാനിച്ചതിനുശേഷമാണ് ഒടിടിയുമായി കരാർ ഒപ്പിട്ടത്. തീർച്ചയായും തീയേറ്റർ റിലീസിന് ശേഷം മരക്കാർ ഒടിടിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര ചിത്രത്തിന്റെ ഭാഗമാവുന്നു.