വി ഗാര്‍ഡ് വരുമാനത്തില്‍ 38 ശതമാനം വര്‍ധന
Saturday, July 31, 2021 10:10 PM IST
കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2021-22 സാമ്പത്തികവര്‍ഷം ഒന്നാം പാദ വരുമാനത്തില്‍ 38 ശതമാനം വര്‍ധന നേടി. ജൂണ്‍ 30ന് അവസാനിച്ച കണക്കുകള്‍ പ്രകാരം 565.2 കോടിയാണ് മൊത്ത അറ്റവരുമാനം. മുന്‍ വര്‍ഷം ഇത് 408 കോടി രൂപയായിരുന്നു.
25.5 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ 3.6 കോടി രൂപയെ അപേക്ഷിച്ച് 602 ശതമാനം വളര്‍ച്ച. ഇലക്ട്രിക്കല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗങ്ങള്‍ ഈ പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയെന്നു വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.