കോവിഡ് ഭീതിയിൽ ഇടിഞ്ഞ് ഓഹരിവിപണി
Tuesday, April 6, 2021 12:26 AM IST
മുംബൈ: കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതും മഹാരാഷ്ട്രയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഓഹരിവിപണിയെ പിടിച്ചുലച്ചു.
വ്യാപാരം അവസാനിക്കുന്പോൾ സെൻസെക്സ് 870.5 പോയിന്റ് നഷ്ടത്തിൽ 1.74 ശതമാനം ഇടിഞ്ഞ് 49,159 നിലയിലും നിഫ്റ്റി 229 പോയിന്റ് നഷ്ടത്തിൽ 1.5 ശതമാനം ഇടിവോടെ 14,638 നിലയിലും ആയിരുന്നു.
ബെഞ്ച്മാർക്ക് സൂചികകളെ അപേക്ഷിച്ച് വിശാല വിപണികൾ ഇന്നലെ ഭേദപ്പെട്ട നിലയിലായിരുന്നു. കോവിഡ് കണക്കുകൾ മുംബൈയിൽ പിടിവിട്ടതോടെയാണ് നിക്ഷേപകർ സമ്മർദത്തിലായത്. ഒരു ഘട്ടത്തിൽ നിഫ്റ്റി 14,459 പോയിന്റിലേക്ക് ചുരുങ്ങിയിരുന്നു.
ബാങ്കിംഗ് ഓഹരികൾ, ധനകാര്യ ഓഹരികൾ, റിലയൻസ്, ഐടിസി തുടങ്ങിയവയെല്ലാം സെൻസെക്സിന്റെ ഇടിവിന്റെ ആക്കം കൂട്ടി. അതേസമയം, മാർച്ച് പാദത്തിലെ സാന്പത്തികഫലം പുറത്തുവരാനിരിക്കെ ഐടി ഓഹരികൾ ഭേദപ്പെട്ട നിലയിൽ മുന്നേറി.