മലബാർ ഗോൾഡ് തെലുങ്കാനയിൽ 13-ാമത് ഷോറൂം തുറന്നു
Sunday, September 27, 2020 12:16 AM IST
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തെലുങ്കാനയിലെ ഖമ്മത്ത് പുതിയ ഷോറൂം തുറന്നു. തെലുങ്കാനയിലെ കമ്പനിയുടെ പതിമൂന്നാമത്തെ ഷോറൂമാണിത്. പ്രശസ്ത നടിയും ബ്രാൻഡ് അംബാസഡറുമായ തമന്ന ഭാട്ടിയ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം നിർവഹിച്ചു.
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, ഇന്റർ നാഷണൽ ഓപറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾ സലാം തുടങ്ങിയവർ പങ്കെടുത്തു.