ഉണർവില്ലാതെ കാതൽ വ്യവസായമേഖല
Friday, July 31, 2020 11:36 PM IST
മുംബൈ: ജൂണിലെ കാതൽ മേഖലാ വ്യവസായ ഉത്പാദനത്തിൽ 15 ശതമാനം ഇടിവ്. തളർച്ച തുടരുകയാണെങ്കിലും മേയ് മാസത്തെ അപേക്ഷിച്ച് ഉത്പാദനത്തിൽ മുന്നേറ്റമുണ്ടെന്നത് ആശ്വസകരമാണ്. 22 ശതമാനം ഇടിവായിരുന്നു മേയിലേത്.
ഏപ്രിലിൽ 37 ശതമാനവും. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങൾ, രാസവളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നിവയുൾപ്പെടുന്നതാണു കാതൽ മേഖലാ വ്യവസായങ്ങൾ.
ഇതിൽ രാസവളമൊഴികെയുള്ള ഏഴ് വിഭാഗവും ജൂണിൽ തളർച്ചയാണു രേഖപ്പെടുത്തിയത്. 4.2 ശതമാനമാണ് രാസവള ഉത്പാദനത്തിലെ വളർച്ച.