കേരള ഡിജിറ്റൽ സമ്മിറ്റ് നടത്തി
Thursday, January 16, 2020 11:21 PM IST
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ(കെഎംഎ) സംഘടിപ്പിച്ച മൂന്നാമത് കേരള ഡിജിറ്റൽ സമ്മിറ്റ് മൈക്രോസോഫ്റ്റ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശശികുമാർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെഎംഎ ഹാളിൽ നടന്ന ചടങ്ങിൽ കെഎംഎ പ്രസിഡന്റ് ജിബു പോൾ അധ്യക്ഷത വഹിച്ചു.
ബൈസാൻ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എംഫസിസ് സഹ സ്ഥാപകനുമായ മോഹൻ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കേരള ഡിജിറ്റൽ സമ്മിറ്റ് ചെയർമാൻ എ. ബാലകൃഷ്ണൻ, കെഎംഎ ഓണററി സെക്രട്ടറി ബിബു പുന്നൂരാൻ എന്നിവർ പ്രസംഗിച്ചു.
സ്റ്റാർട്ടപ്പ് ഫോർ സോഷ്യൽ ബെനിഫിറ്റ്, ബ്ലോക് ചെയിൻ സാങ്കേതികവിദ്യ, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ നടന്നു.
കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്, ടാറ്റാ കണ്‍സൾട്ടൻസി സർവീസസ് വൈസ് പ്രസിഡന്റ് ദിനേശ് പി. തന്പി തുടങ്ങിയവർ സെഷനുകൾ നയിച്ചു.