വിദേശനാണ്യ ശേഖരം റിക്കാർഡിൽ
Saturday, December 14, 2019 12:08 AM IST
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം 45342.2 കോടി ഡോളർ എന്ന റിക്കാർഡിലെത്തി. ഡിസംബർ ആറിലെ നിലയാണിത്. ഒരാഴ്ചകൊണ്ട് 230 കോടി ഡോളറാണു ശേഖരത്തിൽ വർധിച്ചത്. തലേ ആഴ്ച 248.4 കോടി ഡോളർ വർധിച്ചിരുന്നു.