ച​​രി​​ത്രം പ​​റ​​യു​​ന്നു, ഇ​​തൊ​​രു തു​​ട​​ക്കം മാ​​ത്രം
ച​​രി​​ത്രം പ​​റ​​യു​​ന്നു, ഇ​​തൊ​​രു തു​​ട​​ക്കം മാ​​ത്രം
Monday, September 23, 2019 11:31 PM IST
ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​ത്തേ​​ജ​​ക പ​​ദ്ധ​​തി ക​​ന്പോ​​ള​​ങ്ങ​​ൾ ഇ​​ന്ന​​ലെ​​യും ആ​​ഘോ​​ഷ​​മാ​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​ന​​വും സെ​​ൻ​​സെ​​ക്സ് ആ​​യി​​ര​​ത്തി​​നു മു​​ക​​ളി​​ൽ നേ​​ട്ട​​ത്തോ​​ടെ​​യാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. വെ​​ള്ളി​​യാ​​ഴ്ച​​യും ഇ​​ന്ന​​ലെ​​യു​​മാ​​യി ബോം​​ബെ ഓ​​ഹ​​രി​​സൂ​​ചി​​ക സെ​​ൻ​​സെ​​ക്സ് നേ​​ടി​​യ​​ത് 2,996.56 (8.30 ശ​​ത​​മാ​​നം) പോ​​യി​​ന്‍റ് ഉ‍യ​​ർ​​ച്ച.

സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഈ ​​വ​​ർ​​ഷം 11 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച നേ​​ടു​​മെ​​ന്നാ​​ണ് മാ​​ർ​​ക്ക​​റ്റ് വി​​ദ​​ഗ്ധ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ. സൂ​​ചി​​ക​​ക​​ളു​​ടെ നി​​ല​​വി​​ലെ പ്ര​​ക​​ട​​നം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ 11 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച അ​​നാ​​യാ​​സം നേ​​ടാ​​നാ​​കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കു​​കൂ​​ട്ടു​​ന്ന​​ത്.

വെ​​ള്ളി​​യാ​​ഴ്ച 1,921.15 പോ​​യി​​ന്‍റ് നേ​​ട്ട​​ത്തി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച സെ​​ൻ​​സെ​​ക്സ് ഇ​​ന്ന​​ലെ 1,075.41 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്നു. വ്യാ​​പാ​​രം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ സൂ​​ചി​​ക 39,090.03ലാ​​ണ്. നി​​ഫ്റ്റി​​യാ​​ക​​ട്ടെ 326 പോ​​യി​​ന്‍റ് നേ​​ട്ട​​ത്തോ​​ടെ 11,600.20ൽ ​​ക്ലോ​​സ് ചെ​​യ്തു.


ഇ​​ന്ന​​ലെ വ്യാ​​പാ​​രം അ​​വ​​സാ​​നി​​ക്കാ​​ൻ പ​​ത്തു മി​​നി​​റ്റ് അ​​വ​​ശേ​​ഷി​​ക്കേ പ​​തി​​ന​​ഞ്ചു മി​​നി​​റ്റോ​​ളം എ​​ൻ​​എ​​സ്ഇ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ സാ​​ങ്കേ​​തി​​ക ത​​ക​​രാ​​റു​​ണ്ടാ​​യി.

സെ​​ൻ​​സെ​​ക്സി​​ൽ ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ്, എ​​ൽ ആ​​ൻ​​ഡ് ടി, ​​ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സ്, ഐ​​ടി​​സി, ആ​​ക്സി​​സ് ബാ​​ങ്ക്, കോ​​ട്ട​​ക് ബാ​​ങ്ക്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, എ​​ച്ച്ഡി​​എ​​ഫ്സി ട്വി​​ൻ​​സ്, മാ​​രു​​തി, എ​​സ്ബി​​ഐ ഓ​​ഹ​​രി​​ക​​ൾ 8.70 ശ​​ത​​മാ​​നം വ​​രെ ഉ​​യ​​ർ​​ന്നു. അ​​തേ​​സ​​മ​​യം, ടെ​​ക്, ടെ​​ലി​​കോം ഓ​​ഹ​​രി​​ക​​ളി​​ൽ ക​​ര​​ടി​​യു​​ടെ വി​​ള​​യാ​​ട്ടം തു​​ട​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.