ഗോത്രഗ്രാമങ്ങൾ വൈദ്യുതീകരിച്ചു
Friday, April 19, 2024 11:15 PM IST
കൊച്ചി: ആന്ധ്രയിലെ പാര്‍വതിപുരം മന്യം ജില്ലയിലെ 61 ഗോത്രമേഖലാ ഗ്രാമങ്ങള്‍ ലൈറ്റ് കമ്പനിയായ സിഗ്നിഫൈയുടെ നേതൃത്വത്തില്‍ വൈദ്യുതീകരിച്ചു.
എല്ലാ ഗ്രാമങ്ങളിലും വെളിച്ചം പദ്ധതിയുടെ ഭാഗമായി ജന കല്യാണ സമഖ്യ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് സിഗ്നിഫൈ തെരുവുവിളക്കുകള്‍ സ്ഥാപിച്ചത്. 700ലേറെ ഉന്നത ഗുണമേന്മയുള്ള എല്‍ഇഡി തെരുവുവിളക്കുകളാണ് ഗ്രാമങ്ങളില്‍ സ്ഥാപിച്ചതെന്ന് അധികൃതർ അറിയിച്ചു.