മേക്കർ വില്ലേജിന് ദേശീയ പുരസ്കാരം
Saturday, August 24, 2019 12:13 AM IST
കൊച്ചി: ബൗദ്ധികാവകാശ സംസ്കാരം വളർത്തിയെടുക്കുന്നതിനു നല്കിയ സുപ്രധാന സംഭാവനകൾക്കുള്ള ദേശീയ പുരസ്കാരം രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാർഡ് വെയർ ഇൻകുബേറ്ററായ കൊച്ചി മേക്കർവില്ലേജിനു ലഭിച്ചു. അഹമ്മദാബാദിലെ ഇൻറലക്ച്വൽ പ്രോപ്പർട്ടി പ്രമോഷൻ ഔട്ട്റീച്ച് ഫൗണ്ടേഷനാണ് (ഐപിപിഒഎഫ്) പുരസ്കാരം നൽകിയത്. അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ മേക്കർവില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ പുരസ്കാരം ഏറ്റുവാങ്ങി.