വാ​ർ​ഷി​ക പ​രി​ധി അ​വ​സാ​നി​ച്ചാ​ൽ ആധാർ കെവൈസി നിർബന്ധം
വാ​ർ​ഷി​ക പ​രി​ധി അ​വ​സാ​നി​ച്ചാ​ൽ  ആധാർ കെവൈസി നിർബന്ധം
Monday, July 22, 2019 10:49 PM IST
ന്യൂ​ഡ​ൽ​ഹി: ബാ​ങ്കു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​നോ പി​ൻ​വ​ലി​ക്കു​ന്ന​തി​നോ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​കും. വാ​ർ​ഷി​ക പ​രി​ധി ക​ഴി​ഞ്ഞു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കാ​ണ് ആ​ധാ​ർ കെ​വൈ​സി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സാ​ന്പ​ത്തി​ക​മേ​ഖ​ല​യി​ലേ​ക്കു​ള്ള വ​ലി​യ പ​ണ​മൊ​ഴു​ക്ക് ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​നീ​ക്കം. നി​ശ്ചി​ത പ​രി​ധി ക​ഴി​ഞ്ഞു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് ബ​യോ​മെ​ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ഴി​യു​ള്ള​തോ വ​ണ്‍ ടൈം ​പാ​സ്‌​വേ​ഡ് (ഒ​ടി​പി) വ​ഴി​യു​ള്ള​തോ ആ​യ ആ​ധാ​ർ ഒ​ഥ​ന്‍റി​ക്കേ​ഷ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്.

ധ​ന​കാ​ര്യ ബി​ല്ലി​ൽ മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ത്തി​ൽ നേ​രി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് പു​തി​യ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ക. പ​രി​ധി ക​ഴി​ഞ്ഞു​ള്ള ഫോ​റി​ൻ എ​ക്സ്ചേ​ഞ്ചി​നും കെ​വൈ​സി ബാ​ധ​ക​മാ​ണ്. പ​രി​ധി​ക്ക​പ്പു​റ​മു​ള്ള തു​ക​യു​ടെ ഇ​ട​പാ​ടു​ക​ൾ​ക്കും ആ​ധാ​റോ പാ​നോ നി​ർ​ബ​ന്ധ​മാ​ണ്.

20-25 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള വാ​ർ​ഷി​ക ഇ​ട​പാ​ടു​ക​ൾ​ക്കാ​യി​രി​ക്കും കെ​വൈ​സി നി​ർ​ബ​ന്ധ​മാ​ക്കു​ക.

വ്യാ​ജ പാ​ൻ ഉ​പ​യോ​ഗി​ച്ച് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​ത് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ​വ​രു​ന്നു​ണ്ട്. അ​തി​നാ​ലാ​ണ് ആ​ധാ​ർ കെ​വൈ​സി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. വെ​ട്ടി​പ്പു​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും എ​ണ്ണം കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ.
ക​റ​ൻ​സി​യു​ടെ വ​ലി​യ ഉ​പ​യോ​ഗം സാ​ന്പ​ത്തി​ക​രം​ഗ​ത്ത് ക​ള്ള​പ്പ​ണം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ഭ​ര​ണ​ങ്ങ​ൾ, വാ​ച്ചു​ക​ൾ, സ്ഥ​ല​മി​ട​പാ​ടു​ക​ൾ എ​ന്നി​ങ്ങ​നെ വ​ലി​യ തു​ക​യു​ടെ ഇ​ട​പാ​ടു​ക​ൾ സ​ർ​ക്കാ​ർ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. പ​രി​ധി ക​ഴി​ഞ്ഞു​ള്ള തു​ക​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും നി​രീ​ക്ഷി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.