ഹ്യുണ്ടായ് കോനയ്ക്ക് 120 ബുക്കിംഗുകൾ
ഹ്യുണ്ടായ് കോനയ്ക്ക് 120 ബുക്കിംഗുകൾ
Saturday, July 20, 2019 11:39 PM IST
ചെ​ന്നൈ: രാ​ജ്യ​ത്തെ ആ​ദ്യ പൂ​ർ​ണ ഇ​ല​ക്‌​ട്രി​ക് എ​സ്‌​യു​വി ആ​യ ഹ്യു​ണ്ടാ​യ് കോ​ന ബു​ക്ക് ചെ​യ്ത​ത് 120 പേ​ർ. വാ​ഹ​നം അ​വ​ത​രി​പ്പി​ച്ച് പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് കോ​ന​യ്ക്ക് ഇ​ത്ര​യും ബു​ക്കിം​ഗു​ക​ൾ ല​ഭി​ച്ച​ത്. കൂ​ടാ​തെ 10,000 ടെ​സ്റ്റ് ഡ്രൈ​വ് റി​ക്വ​സ്റ്റും ല​ഭി​ച്ച​താ​യി ക​ന്പ​നി അ​റി​യി​ച്ചു.

പെ​ർ​മ​ന​ന്‍റ് മാ​ഗ്ന​റ്റ് സി​ൻ​ക്രൊ​ണ​സ് ഇ​ല​ക്‌​ട്രി​ക് മോ​ട്ടോ​റാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ക​രു​ത്ത്. ഈ ​മോ​ട്ടോ​ർ 136 പി​എ​സ് പ​വ​റി​ൽ 395 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ലി​ക്വി​ഡ് കൂ​ൾ​ഡ് ടെ​ക്നോ​ള​ജി​യു​ള്ള 39.2 കി​ലോ​വാ​ട്ട് ലി​ഥി​യം അ​യോ​ൺ പോ​ളി​മർ ബാ​റ്റ​റി​യാ​ണ് എ​ൻ​ജി​ന് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ഊ​ർ​ജം പ​ക​രു​ക. നാ​ലു ഡ്രൈ​വ് മോ​ഡു​ക​ളു​ള്ള വാ​ഹ​ന​ത്തി​ന് പൂ​ജ്യ​ത്തി​ൽ​നി​ന്ന് നൂ​റു കി​ലോ​മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കാ​ൻ 9.7 സെ​ക്ക​ൻ​ഡു​ക​ളേ വേ​ണ്ടി​വ​രൂ. പൂ​ർ​ണ​മാ​യും ചാ​ർ​ജ് ചെ​യ്താ​ൽ 452 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കാം. വി​ല 25.3 ല​ക്ഷം രൂ​പ.


കാ​ന​ഡ, അ​മേ​രി​ക്ക, യൂ​റോ​പ്പ്, റ​ഷ്യ, കൊ​റി​യ, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ വി​ദേ​ശ മാ​ർ​ക്ക​റ്റു​ക​ളി​ൽ കോ​ന ല​ഭ്യ​മാ​ണ്. ലോ​ക വ്യാ​പ​ക​മാ​യി 15,000 ക​സ്റ്റ​മേ​ഴ്സ് ഈ ​ഇ​ല​ക്‌​ട്രി​ക് എ​സ്‌​യു​വി​ക്കു​ണ്ടെ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു. .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.