ബാങ്കുകൾക്കെതിരേ പരാതി സ്വീകരിക്കാൻ സിഎംഎസ്
ബാങ്കുകൾക്കെതിരേ  പരാതി സ്വീകരിക്കാൻ  സിഎംഎസ്
Tuesday, June 25, 2019 10:37 PM IST
മും​ബൈ: രാ​ജ്യ​ത്തെ ധ​ന​കാ​ര്യ സേ​വ​ന​ദാ​താ​ക്ക​ൾ​ക്കെ​തി​രേ പ​രാ​തി ന​ല്കാ​ൻ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ) പൊ​തു​ജ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി. ആ​ർ​ബി​ഐ​യു​ടെ വെ​ബ്സൈ​റ്റി​ൽ ഇ​തി​നാ​യി കം​പ്ലെ​യ്ന്‍റ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം (സി​എം​എ​സ്) ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​രു ത​വ​ണ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ പ​രാ​തി അ​താ​ത് ആ​ർ​ബി​ഐ റീ​ജ​ണ​ൽ ഓ​ഫീ​സി​ലേ​ക്കോ ബാ​ങ്കിം​ഗ് ഓം​ബു​ഡ്സ്മാ​ൻ ഓ​ഫീ​സി​ലേ​ക്കോ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടും. അ​വി​ടെ​നി​ന്നാ​ണ് പ​രാ​തി​പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.


പ​രാ​തി സ്വീ​ക​രി​ച്ചാ​ൽ ഓ​ട്ടോ​മാ​റ്റി​ക് ആ​യി മ​റു​പ​ടി ല​ഭി​ക്കു​ന്ന​തി​നൊ​പ്പം പ​രാ​തി​ക്കെ​തി​രേ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​റി​യാ​നും പ​രാ​തി​ക്കാ​ര​ന് ക​ഴി​യും.

പ​രാ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സി​എം​എ​സ് സം​വി​ധാ​നം ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് അ​റി​യി​ച്ചു. ഡെ​സ്ക്‌​ടോ​പ്പി​ലും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലും സി​എം​എ​സ് ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.