ആപ് ദുരുപയോഗം ചെയ്താൽ കോടതി കയറ്റും
ആപ് ദുരുപയോഗം ചെയ്താൽ കോടതി കയറ്റും
Friday, June 14, 2019 10:35 PM IST
ന്യ​ഡ​ൽ​ഹി: ആ​പ് ദു​രു​പ​യോ​ഗം ചെ​യ്താ​ലോ കൂ​ട്ട​ത്തോ​ടെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചാ​ലോ ന​ട​പ​ടി​യെ​ന്ന് ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗ് ആ​പ്പാ​യ വാ​ട്സ്ആ​പ്. അ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. നി​ര​വ​ധി പേ​ർ​ക്ക് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​ത് വാ​ട്സ്ആ​പ്പി​ന്‍റെ നി​യ​മാ​വ​ലി​ക്ക് എ​തി​രാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തീ​രു​മാ​ന​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ​ക്ക് ഓ​ട്ടോ​മാ​റ്റി​ക് ആ​യി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ന്ന വ്യ​ക്തി/​സ്ഥാ​പ​നം നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രും. ഡി​സം​ബ​ർ ഏ​ഴു മു​ത​ലാ​ണ് പു​തി​യ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ക​യെ​ന്നും വാ​ട്സ്ആ​പ് അ​റി​യി​ച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് വാ​ട്സ്ആ​പ് ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം. സൗ​ജ​ന്യ ക്ലോ​ണ്‍ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വാ​ട്സ്ആ​പ് വ​ഴി വ​ലി​യ തോ​തി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​ത്.


വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തി​നാ​ൽ പു​തി​യ ഭീ​ഷ​ണി​ക്കെ​തി​രേ ന​ട​പ​ടി വാ​ട്സ്ആ​പ്പി​ന് സ്വീ​ക​രി​ച്ചേ പ​റ്റൂ.

വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ട്സ്ആ​പ്പി​ൽ ഒ​രു ത​വ​ണ ഫോ​ർ​വേ​ഡിം​ഗ് അ​ഞ്ചു പേ​ർ​ക്ക് മാ​ത്ര​മാ​യി ചു​രു​ക്കി​യി​രു​ന്നു. 20 കോ​ടി​യി​ൽ​പ്പ​രം ഉ​പ​യോ​ക്താ​ക്ക​ളു​ള്ള ഇ​ന്ത്യ വാ​ട്സ്ആ​പ്പി​ന്‍റെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.