ഇന്ത്യയുടെ വളർച്ച പെരുപ്പിച്ചുകാട്ടി: അരവിന്ദ് സുബ്രഹ്മണ്യൻ
ഇന്ത്യയുടെ വളർച്ച പെരുപ്പിച്ചുകാട്ടി: അരവിന്ദ് സുബ്രഹ്മണ്യൻ
Tuesday, June 11, 2019 10:49 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ജി​ഡി​പി ക​ണ​ക്കാ​ക്കു​ന്ന​തി​ൽ തെ​റ്റു​ണ്ടെ​ന്നും ര​ണ്ട​ര ശ​ത​മാ​ന​ത്തോ​ളം പെ​രു​പ്പി​ച്ചു​കാ​ണി​ക്കു​ന്ന​താ​ണെ​ന്നും മു​ൻ മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യ​ൻ. 2011-12നും 2016-17​നും ഇ​ട​യി​ൽ ജി​ഡി​പി ക​ണ​ക്കാ​ക്കു​ന്ന രീ​തി​യി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ഇ​താ​ണ് ര​ണ്ട​ര ശ​ത​മാ​ന​ത്തോ​ളം ജി​ഡി​പി​യി​ൽ വ​ർ​ധ​ന ഉ​ണ്ടാ​ക്കി​യ​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

ഹാ​വാ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. 2011-12 കാ​ല​യ​ള​വ് മു​ത​ൽ ഇ​ന്ത്യ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം (ജി​ഡി​പി) ക​ണ​ക്കാ​ക്കു​ന്ന ഡാ​റ്റാ സോ​ഴ്സി​ലും രീ​തി​യി​ലും മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ഇ​ത് ജി​ഡി​പി പെ​രു​പ്പി​ച്ചു കാ​ണി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ്ര​ബ​ന്ധ​ത്തി​ൽ പ​റ​യു​ന്ന​ത്.


2011-12 മു​ത​ൽ 2016-17 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വാ​ർ​ഷി​ക ജി​ഡി​പി ശ​രാ​ശ​രി ഏ​ഴു ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ, യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ത് 4.5 ശ​ത​മാ​ന​മാ​ണെ​ന്ന് 95 ശ​ത​മാ​നം ഉ​റ​പ്പു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ വ​ള​ർ​ച്ചാ ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് വ​ലി​യ തോ​തി​ൽ തെ​റ്റു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.