ലയന പ്രഖ്യാപനം: ഗ്ലോ​ബ​ൽ ബി​വ​റേ​ജ​സ്, ടാ​റ്റ കെ​മി​ക്ക​ൽ​സ് ഓ​ഹ​രി​ക​ൾ ഉ​യ​ർ​ന്നു
Thursday, May 16, 2019 11:02 PM IST
മും​ബൈ: ബു​ധ​നാ​ഴ്ച​ത്തെ ല​യ​ന​പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ടാ​റ്റാ ഗ്ലോ​ബ​ൽ ബി​വ​റേ​ജ​സ്, ടാ​റ്റാ കെ​മി​ക്ക​ൽ​സ് എ​ന്നി​വ​യു​ടെ ഓ​ഹ​രി​ക​ൾ​ക്കു നേ​ട്ടം. ഇ​ന്ന​ലെ മാ​ത്രം ര​ണ്ട് ക​ന്പ​നി​ക​ളു​ടെ​യും ഓ​ഹ​രി​ക​ൾ പ​തി​നൊ​ന്നു ശ​ത​മാ​ന​ത്തോ​ളം ക​യ​റി. ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​ണ്‍സ്യൂ​മ​ർ ഗു​ഡ്സ് ബി​സി​ന​സ് ല​യി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് ഓ​ഹ​രി​ക​ൾ ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്.

എ​ഫ്എം​സി​ജി വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ടാ​റ്റാ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​നാ​ണ് ടാ​റ്റാ കെ​മി​ക്ക​ൽ​സി​ന്‍റെ ഫു​ഡ് ബി​സി​ന​സ് ഗ്ലോ​ബ​ൽ ബി​വ​റേ​ജ​സി​ലേ​ക്കു മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ ടാ​റ്റാ കെ​മി​ക്ക​ൽ​സി​ന്‍റെ ഉ​പ്പ്, സ്പൈ​സ​സ്, പ​യ​ർ​വർ​ഗ​ങ്ങ​ൾ മു​ത​ലാ​യ​വ ഗ്ലോ​ബ​ൽ ബി​വ​റേ​ജ​സി​ന്‍റേതാ​കും. ഒ​പ്പം ഓ​ഹ​രി​യു​ടെ ഒ​രു വി​ഹി​തം ടാ​റ്റ കെ​മി​ക്ക​ൽ​സി​നും ന​ല്കും.


ഇ​തു​കൂ​ടാ​തെ ടാ​റ്റ ഗ്ലോ​ബ​ൽ ബി​വ​റേ​ജ​സി​ന്‍റെ പേ​ര് ടാ​റ്റ ക​ണ്‍സ്യൂ​മ​ർ പ്രൊ​ഡ​ക്ട്സ് എ​ന്നു മാ​റ്റും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.