വിലക്കയറ്റം അല്പം താണു
വിലക്കയറ്റം  അല്പം താണു
Tuesday, May 14, 2019 11:00 PM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല​സൂ​ചി​ക ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം ഏ​പ്രി​ലി​ൽ കു​റ​ഞ്ഞു. മാ​ർ​ച്ചി​ലെ 3.18ൽനി​ന്ന് 3.07 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണ് കു​റ​വ്. ത​ലേ ഏ​പ്രി​ലി​ൽ 3.62 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ല​ക്ക​യ​റ്റം.

ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം വ​ർ​ധി​ച്ചു. പ​ച്ച​ക്ക​റി​വി​ല​യി​ലെ വ​ർ​ധ​ന 28.13ൽ​നി​ന്ന് 40.65 ശതമാ​ന​മാ​യി. മൊ​ത്തം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം 5.68ൽ നി​ന്ന് 7.37 ശ​ത​മാ​ന​മാ​യി. ഇ​ന്ധ​ന-​വൈ​ദ്യു​തി വി​ഭാ​ഗ​ത്തി​ലെ വി​ല​ക്ക​യ​റ്റം 5.41ൽനി​ന്ന് 3.84 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഫാ​ക്‌​ട​റി ഉ​ത്പ​ന്ന വി​ല​ക്ക​യ​റ്റം 1.72 ശ​ത​മാ​ന​മേ ഉ​ള്ളൂ.


പ​ച്ച​ക്ക​റി​വി​ല​യി​ലെ വ​ർ​ധ​ന​യും ഭ​ക്ഷ്യ​വി​ല വ​രും​മാ​സ​ങ്ങ​ളി​ൽ കൂ​ടാ​നു​ള്ള സാ​ധ്യ​ത​യും സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ക​ണ​ക്കു​ക​ൾ. ജൂ​ൺ ആ​ദ്യം ചേ​രു​ന്ന റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ​ണ​ന​യ ക​മ്മി​റ്റി പ​ലി​ശ​നി​ര​ക്ക് കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ക്കാ​നി​ട​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.