വാഹനപ്രേമികളെ ആവേശം കൊള്ളിച്ച് ജീപ് പുതിയ മോഡലായ കോംപസുമായി ഇന്ത്യയിൽ തിരിച്ചെത്തിയത് 2017ലാണ്. നിരവധി ഫീച്ചറുകളുമായി കോംപസിന്റെ പരിഷ്കരിച്ച സ്പോർട് പ്ലസ് വേരിയന്റ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, നാലു ടയറുകളിലും ഡിസ്ക് ബ്രേക്ക്, പരിഷ്കരിച്ച ഫ്രീക്വൻസി സെലക്ടീവ് ഡാംപിംഗ് തുടങ്ങിയവയാണ് സ്പോർട്ട് പ്ലസിൽ ഫിയറ്റ് ക്രൈസ് ലർ ഓട്ടോമൊബൈൽസ് ഇന്ത്യ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കൂടുതൽ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പെട്രോൾ വേരിയന്റിന് 15.99 ലക്ഷം രൂപയും ഡീസൽ വേരിയന്റിന് 16.99 ലക്ഷം രൂപയുമാണ് വില. ബേസ് വേരിയന്റിൽനിന്ന് യഥാക്രമം 59,000 രൂപ, 39,000 രൂപ വില കൂടുതലാണ് പുതിയ സ്പോർട്ട് പ്ലസിന്.
നാലു പുതിയ ഫീച്ചറുകൾ
16 ഇഞ്ച് അലോയ് വീലുകൾ (സ്പോർട്ടിലെ 16 ഇഞ്ച് സ്റ്റീൽ വീലുകൾ മാറ്റി)
ഡുവൽ സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ (സ്പോർട്ടിലെ മാന്വൽ എസി മാറ്റി)
റിയർ പാർക്കിംഗ് സെൻസറുകൾ.
ബ്ലാക്ക് റൂഫ് റെയിലുകൾ.
ഇതു കൂടാതെ ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഒൗട്ട്സൈഡ് റിയർ വ്യൂ മിററുകൾ, ഡേ ടൈം റണ്ണിംഗ് ലാന്പുകൾ (എൽഇഡി അല്ല), ഓൾ ബാക്ക് ഇന്റീരിയർ ഫാബ്രിക്, 5 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും എടുത്തുപറയാം.
സുരക്ഷ
ഓൾ വീൽ ഡിസ്ക് ബ്രേക്ക്, ഫ്രീക്വൻസി സെലക്ടീ വ് ഡാംപിംഗ്, ഡുവൽ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, റിവേഴ്സ് പാർക്ക് അസിസ്റ്റ് സെൻസറുകൾ, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ഡുവൽ ഫ്രണ്ട് എയർബാഗുകൾ, പാനിക് ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്സ് ചൈൽഡ് സീറ്റ്, അഡാപ്റ്റീവ് ബ്രേക്കിംഗ് ലൈറ്റുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റ് കണ്ട്രോൾ, ട്രാക്ഷൻ കണ്ട്രോൾ സിസ്റ്റം.
എൻജിൻ
പെട്രോൾ, ഡീസൽ പതിപ്പുകളിൽ ജീപ് കോംപസ് സ്പോർട് പ്ലസ് ലഭ്യമാണ്. 1.4 ലിറ്റർ മൾട്ടി എയർ ടർബോ എൻജിൻ 162 പിഎസ് പവറിൽ 250 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്പോൾ 2.0 ലിറ്റർ മൾട്ടിജെറ്റ് ടർബോ ഡീസൽ എൻജിൻ 173 പിഎസ് പവറിൽ 350 എൻഎം ടോർക്ക് ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എൻജിനുകളിലും ആറ് സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണ് നല്‍കിയിരിക്കുന്നത്.
മൈലേജ്
1.4 ലിറ്റർ പെട്രോൾ 14.1 കിലോമീറ്റർ
2.0 ലിറ്റർ ഡീസൽ 17.1 കിലോമീറ്റർ
40.64 സെന്റീമീറ്റർ അലോയ് വീലുകൾ
പ്രീമിയം സിൽവറിൽ 16 ഇഞ്ച് (40.64 സെ.മീ) 5-സ്പോക് അലോയ് വീലുകൾ വാഹനത്തിന് നല്കിയിരിക്കുന്നു.
ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്
യാത്രക്കാർക്കും വാഹനത്തിനും സുരക്ഷ ഉറപ്പാക്കിയാണ് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (ഇപിബി) ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വാഹനം പുറപ്പെടാൻ തയാറാകുന്പോൾ തനിയെ ബ്രേക്ക് റിലീസ് ചെയ്യുക മാത്രമല്ല വാഹനത്തിന്റെ ഡോർ തുറന്നാലോ സീറ്റ്ബെൽറ്റ് അണ്ബക്കിൾ ചെയ്താലോ സെൻസറിന്റെ സഹായത്തോടെ ഇപിബി പ്രവർത്തിക്കും.
ഓട്ടോസ്പോട്ട് /ഐബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.