11 ല​ക്ഷം പേ​ർ​ക്കായി കെ​എ​സ്എ​ഫ്ഇ ക്ലെയിം സമർപ്പിച്ചു
11 ല​ക്ഷം പേ​ർ​ക്കായി കെ​എ​സ്എ​ഫ്ഇ ക്ലെയിം സമർപ്പിച്ചു
Friday, March 22, 2019 12:37 AM IST
തൃ​​​ശൂ​​​ർ: മാ​​​ർ​​​ച്ച് 13നു ​​​മു​​​മ്പു​​​ത​​​ന്നെ മു​​​ഴു​​​വ​​​ൻ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ക്ലെ​​​യിം കൊ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 11.1 ല​​​ക്ഷം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു​​​വേ​​​ണ്ടി കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ 507 ശാ​​​ഖ​​​ക​​​ൾ അ​​​താ​​​ത് സിബിഐ​​​സി ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ റീ​​​ഫ​​​ണ്ട് ക്ലെ​​​യിം ഫ​​​യ​​​ൽ ചെ​​​യ്ത​​​താ​​​യി കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. പീ​​​ലി​​​പ്പോ​​​സ് തോ​​​മ​​​സ് അ​​​റി​​​യി​​​ച്ചു.

159 കോ​​​ടി രൂ​​​പ തി​​​രി​​​ച്ചു​​​കി​​​ട്ടാ​​​ൻ ക്ലെ​​​യിം ന​​​ൽ​​​കി. കെ​​​എ​​​സ്എ​​​ഫ്ഇ മു​​​ഖേ​​​ന സ​​​ർ​​​വീ​​​സ് ടാ​​​ക്സ് കൊ​​​ടു​​​ത്ത മു​​​ഴു​​​വ​​​ൻ പേ​​​രു​​​ടെ​​യും ക്ലെ​​​യി​​​മു​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്തു. തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​റെ സ​​​മീ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. അ​​ന്യാ​​യ നി​​കു​​തി​​യാ​​യി പി​​​രി​​​ച്ച തു​​​ക തി​​​രി​​​ച്ചു​​​കി​​​ട്ടാ​​​ൻ ഉ​​​പ​​​യോ​​ക്താ​​​ക്ക​​​ൾ​​​ക്കു​​​വേ​​​ണ്ടി കെ​​​എ​​​സ്എ​​​ഫ്ഇ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു വി​​​ധി സ​​​മ്പാ​​​ദി​​​ച്ചി​​രു​​ന്നു. 2019 മാ​​​ർ​​​ച്ച് 13ന​​​കം തി​​​രി​​​ച്ചു​​​കി​​​ട്ടാ​​​ൻ ഓ​​​രോ ഉ​​​പ​​​യോ​​​ക്താ​​​വും സി​​​ബി​​​ഐസി​​​യി​​​ൽ ക്ലെ​​​യിം കൊ​​​ടു​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ചു.


സ​​​മ​​​യ​​​പ​​​രി​​​ധി ആ​​​റു​​​മാ​​​സം​​​കൂ​​​ടി നീ​​​ട്ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച് കെ​​​എ​​​സ്എ​​​ഫ്ഇ റി​​​വ്യു ഹ​​ർ​​ജി​​യും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് ഇ​​​ൻ​​​ഡ​​​യ​​​റ​​​ക്ട് ടാ​​​ക്സ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് വ​​​കു​​​പ്പ് ചി​​​ട്ടി ഫോ​​​ർ​​​മാ​​​ൻ ക​​​മ്മീ​​​ഷ​​​നു​​​മേ​​​ൽ 2012 ജൂ​​​ലൈ ഒ​​​ന്നു ​മു​​​ത​​​ൽ 2015 ജൂ​​​ൺ 14 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ സ​​​ർ​​​വീ​​​സ് ടാ​​​ക്സ് പി​​​രി​​​ച്ച​​​തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി 2017 ജൂ​​​ലൈ​​​യി​​​ലാ​​ണ് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​രു​​ന്ന​​ത്.

സ​​​ർ​​​വീ​​​സ് ടാ​​​ക്സ് അ​​​ട​​​ച്ച ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​വാ​​​ൻ കോ​​​ട​​​തി​​ഉ​​​ത്ത​​​ര​​​വി​​​ന്‍റെ കാ​​​ര്യം വെ​​​ബ്സൈ​​​റ്റി​​​ലും പ​​​ത്ര​​ത്തി​​​ലും കെ​​​എ​​​സ്എ​​​ഫ്ഇ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​രു​​ന്നു.

റീ​​​ഫ​​​ണ്ട് അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​ൻ സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ട് പു​​​തി​​​യൊ​​​രു ഹ​​​ർ​​​ജി ന​​​ൽ​​​കാ​​​നും കെ​​​എ​​​സ്എ​​​ഫ്ഇ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.