21 സെഞ്ച്വറി ഫോക്സ് ഇനി ഡിസ്നിയുടേത്
Thursday, March 21, 2019 12:26 AM IST
ലോ​സ് ആ​ഞ്ച​ല​സ്: 21 സെ​ഞ്ച​റി ഫോ​ക്സി​നെ ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ വാ​ൾ​ട്ട് ഡി​സ്നി ക​മ്പ​നി പു​തി​യ വീ​ഡി​യോ സ്ട്രീ​മിം​ഗ് സ​ർ​വീ​സ് തു​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി. ഈ ​വ​ർ​ഷം​ത​ന്നെ ഡി​സ്നി പ്ല​സ് എ​ന്ന വീ​ഡി​യോ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്ഫോം ഡി​സ്നി അ​വ​ത​രി​പ്പി​ക്കും. ഫോ​ക്സി​ന്‍റെ സ​ബ്സി​ഡി​യ​റി​ക​ളാ​യ ഫോ​ക്സ് ഫി​ലിം ആ​ൻ​ഡ് ടി​വി സ്റ്റു​ഡി​യോ​സ്, എ​ഫ്എ​ക്സ് നെ​റ്റ്‌​വ​ർ​ക്സ്, നാ​ഷ​ണ​ൽ ജ്യോ​ഗ്ര​ഫി​ക് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​മു​ത​ൽ ഡി​സ്നി​യു​ടെ കീ​ഴി​ലാ​യി​രി​ക്കും. 7,100 കോ​ടി ഡോ​ള​റി​ന് ഫോ​ക്സി​നെ ഏ​റ്റെ​ടു​ത്ത​തോ​ടെ ഡി​സ്നി പ്ല​സി​ന് കൂ​ടു​ത​ൽ ക​രു​ത്താ​കും.


ഏ​റ്റെ​ടു​ക്ക​ലി​ലൂ​ടെ ആ​മ​സോ​ൺ പ്രൈം, ​നെ​റ്റ്‌​ഫ്ലി​ക് തു​ട​ങ്ങി​യ​വ​യു​മാ​യി മ​ത്സ​രി​ക്കാ​നാ​ണ് ഡി​സ്നി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​കൂ​ടാ​തെ സൂ​പ്പ​ർ​ഹീ​റോ സി​നി​മ​ക​ളു​ടെ ആ​രാ​ധ​ക​ർ​ക്കാ​യി വ​ലി​യൊ​രു നി​ര​ത​ന്നെ​യൊ​രു​ക്കാ​നും ഇ​നി ഡി​സ്നി​ക്കാ​കും. മാ​ർ​വ​ലി​ന്‍റെ എ​ക്സ്-​മെ​ൻ, അ​വ​ഞ്ചേ​ഴ്സ് തു​ട​ങ്ങി​യ​വ​യും സ്വ​ന്ത​മാ​യ​തോ​ടെ ഏ​റ്റ​വും വ​ലി​യ സൂ​പ്പ​ർ​ഹീ​റോ ശേ​ഖ​ര​വും ഡി​സ്നി​ക്കാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.