വിലക്കയറ്റം വർധിക്കുന്നു
വിലക്കയറ്റം വർധിക്കുന്നു
Friday, March 15, 2019 12:24 AM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം വ​ർ​ധി​ക്കു​ന്നു. ഭ​ക്ഷ്യ​വി​ല​യി​ലും ഇ​ന്ധ​നവി​ല​യി​ലു​മാ​ണ് ഗ​ണ്യ​മാ​യ വ​ർ​ധ​ന.ഫെ​ബ്രു​വ​രി​യി​ൽ 2.93 ശ​ത​മാ​ന​മാ​യി വി​ല​ക്ക​യ​റ്റം. ജ​നു​വ​രി​യി​ൽ 2.76 ഉം ​ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ 2.74 ഉം ​ശ​ത​മാ​ന​മാ​യി​രു​ന്നു വ​ർ​ധ​ന.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ പ്രാ​ഥ​മി​ക ഉ​ത്പ​ന്ന​ങ്ങ​ളി​ലെ വി​ല​ക്ക​യ​റ്റം 4.84 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. ജ​നു​വ​രി​യി​ൽ ഇ​തു 3.54 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​ന്ധ​നവി​ഭാ​ഗ​ത്തി​ലെ വി​ല​ക്ക​യ​റ്റം 1.85-ൽ​നി​ന്നു 2.23 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.


ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക ആ​ധാ​ര​മാ​ക്കി​യു​ള്ള ചി​ല്ല​റ വി​ല​ക്ക​യ​റ്റ​വും ഫെ​ബ്രു​വ​രി​യി​ൽ വ​ർ​ധി​ക്കു​ന്ന പ്ര​വ​ണ​ത കാ​ണി​ച്ചു. എ​ന്നാ​ൽ റി​സ​ർ​വ് ബാ​ങ്കി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​രി​ധി​യി​ൽ ത​ന്നെ​യാ​ണു വി​ല​ക്ക​യ​റ്റം ഇ​പ്പോ​ഴും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.