അ​ന്താ​രാ​ഷ്ട്ര സ്പൈ​സ​സ് സ​മ്മേ​ള​നം ഹൈ​ദ​രാ​ബാ​ദി​ൽ
അ​ന്താ​രാ​ഷ്ട്ര സ്പൈ​സ​സ് സ​മ്മേ​ള​നം  ഹൈ​ദ​രാ​ബാ​ദി​ൽ
Tuesday, January 22, 2019 12:28 AM IST
കൊ​​​ച്ചി: നാ​​​ലാ​​​മ​​​ത് അ​​​ന്താ​​​രാ​​​ഷ്ട്ര സ്പൈ​​​സ​​​സ് സ​​​മ്മേ​​​ള​​​നം 28 മു​​​ത​​​ൽ 31 വ​​​രെ ഹൈ​​​ദ​​​രാ​​​ബാ​​​ദ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. ബി​​​എ​​​എ​​​സ്എ​​​ഫ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​രാ​​​മ​​​ൻ രാ​​​മ​​​ച​​​ന്ദ്ര​​​ൻ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. രാ​​​ജ്യ​​​ത്തെ സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന, കാ​​​ർ​​​ഷി​​​ക ,വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ സ​​​മ​​​ഗ്ര​​​വി​​​ക​​​സ​​​ന​​​വും അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​പ​​​ണി​​​യി​​​ൽ ക​​​രു​​​ത്താ​​​ർ​​​ജി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​ണു സ​​​മ്മേ​​​ള​​​നം.

ഓ​​​ൾ ഇ​​​ന്ത്യ സ്പൈ​​​സ​​​സ് എ​​​ക്സ്പോ​​​ർ​​​ട്ടേ​​​ഴ്സ് ഫോ​​​റ​​​മാ​​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു 300 പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ സു​​​പ്ര​​​ധാ​​​ന മാ​​​റ്റ​​​ങ്ങ​​​ളെ കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളാ​​​ണു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലു​​​ണ്ടാ​​​വു​​​ക.

72 സ്റ്റാ​​​ളു​​​ക​​​ളു​​​ണ്ടാ​​​കും. 45ല​​​ധി​​​കം വി​​​ദ​​​ഗ്ധ​​​ർ സം​​​സാ​​​രി​​​ക്കും. ചെ​​​യ​​​ർ​​​മാ​​​ൻ രാ​​​ജീ​​​വ് പ​​​ലി​​​ച, ചെ​​​റി​​​യാ​​​ൻ സേ​​​വി​​​യ​​​ർ, ഡെ​​​റി​​​ക് സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.