യോനോ ഷോപ്പിംഗ് ഫെസ്റ്റിവലുമായി എസ്ബിഐ
യോനോ ഷോപ്പിംഗ് ഫെസ്റ്റിവലുമായി എസ്ബിഐ
Wednesday, October 17, 2018 9:55 PM IST
ന്യൂ​​ഡ​​ൽ​​ഹി: എ​​സ്ബി​​ഐ യോ​​നോ (യു ​​ഒ​​ൺ​​ലി നീ​​ഡ് വ​​ൺ-YONO) ഷോ​​പ്പിം​​ഗ് ഫെ​​സ്റ്റി​​വ​​ൽ തു​​ട​​ങ്ങി. ചൊ​​വ്വാ​​ഴ്ച മു​​ത​​ൽ ആ​​രം​​ഭി​​ച്ച ഫെ​​സ്റ്റി​​വ​​ലി​​ൽ 14 ഇ-​​കൊ​​മേ​​ഴ്സ് വ്യാ​​പാ​​രി​​ക​​ളു​​ടെ മി​​ക​​ച്ച ഫി​​നാ​​ൻ​​സിം​​ഗ് ഓ​​പ്ഷ​​നു​​ക​​ളാ​​ണ് ക​​സ്റ്റ​​മേ​​ഴ്സി​​ന് ല​​ഭ്യ​​മാ​​ക്കു​​ക.

ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ്, ഫാ​​ഷ​​ൻ, ഗി​​ഫ്റ്റിം​​ഗ്, ജ്വ​​ല്ല​​റി, ഫ​​ർ​​ണി​​ച്ച​​ർ, ട്രാ​​വ​​ൽ, ഹോ​​സ്പി​​റ്റാ​​ലി​​റ്റി തു​​ട​​ങ്ങി​​യ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ഓ​​ഫ​​റു​​ക​​ൾ ല​​ഭി​​ക്കു​​ക. ഇ​​തി​​നാ​​യി ആ​​മ​​സോ​​ൺ, ജ​​ബോം​​ഗ്, മി​​ന്ത്ര, ക​​ല്യാ​​ൺ, കാ​​ര​​റ്റ്‌​​ലേ​​ൻ, പി​​സി​​ജെ, പെ​​പ്പ​​ർ​​ഫ്രൈ, ഓ​​യോ, ടാ​​റ്റാ ക്ലി​​ക്ക്, യാ​​ത്ര, ഈ​​സ് മൈ ​​ട്രി​​പ്, ഫ​​സ്റ്റ് ക്രൈ, ​​ഐ​​ജി​​പി, പേ​​ൺ​​സ്, പെ​​റ്റ​​ൽ​​സ് തു​​ട​​ങ്ങി​​യ ഇ-​​കൊ​​മേ​​ഴ്സ് വ്യാ​​പാ​​രി​​ക​​ളു​​മാ​​യി എ​​സ്ബി​​ഐ ധാ​​ര​​ണ​​യാ​​യി​​ട്ടു​​ണ്ട്.


എ​​സ്ബി​​ഐ​​യു​​ടെ എ​​ല്ലാ ക്രെ​​ഡി​​റ്റ്/​​ഡെ​​ബി​​റ്റ് കാ​​ർ​​ഡ് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു യോ​​നോ ഡി​​സ്കൗ​​ണ്ട് കൂ​​ടാ​​തെ 10 ശ​​ത​​മാ​​നം കാ​​ഷ്ബാ​​ക്കും ല​​ഭി​​ക്കും. ആ​​പ്/​​പ്ലേ സ്റ്റോ​​റി​​ലെ പ്ര​​ധാ​​ന അ​​ഞ്ച് ഫി​​നാ​​ൻ​​സ് ആ​​പ്പു​​ക​​ളി​​ലൊ​​ന്നാ​​ണ് എ​​സ്ബി​​ഐ യോ​​നോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.