മ്യൂച്വൽ ഫണ്ടുകൾ ആധാർ ഒഥന്‍റിക്കേഷൻ നടത്തില്ല
Tuesday, October 16, 2018 10:56 PM IST
ന്യൂ​ഡ​ൽ​ഹി: കെ​വൈ​സി (നോ ​യു​വ​ർ ക്ലയന്‍റ്) മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന് ആ​ധാ​ർ അ​ധി​ഷ്ഠി​ത ഒ​ഥ​ന്‍റി​ക്കേ​ഷ​ൻ ഇ​നി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ്യൂ​ച്വ​ൽ ഫ​ണ്ട് ഓ​ഫ് ഇ​ന്ത്യ.

കെ​വൈ​സി​ക്കാ​യി ആ​ധാ​ർ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന യൂ​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ) ഈ ​മാ​സം പ​ന്ത്ര​ണ്ടി​ന് മ്യൂ​ച്വ​ൽ ഫ​ണ്ട്സ് അ​സോ​സി​യേ​ഷ​ന് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. ഈ ​മാ​സം 20 മു​ത​ൽ ആ​ധാ​ർ ഒ​ഥ​ന്‍റി​ക്കേ​ഷ​ൻ ന​ട​ത്തി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ്യൂ​ച്വ​ൽ ഫ​ണ്ട്സ് ഓ​ഫ് ഇ​ന്ത്യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എ​ൻ.​എ​സ്. വെ​ങ്ക​ടേ​ഷ് അ​റി​യി​ച്ചു.


ഇ-​കെ​വൈ​സി​യി​ൽ​നി​ന്ന് പേ​പ്പ​ർ കെ​വൈ​സി​യി​ലേ​ക്ക്

ഇ-​കെ​വൈ​സി സം​വി​ധാ​ന​ങ്ങ​ൾ മാ​റു​ന്പോ​ൾ മ്യൂ​ച്വ​ൽ ഫ​ണ്ട് നി​ക്ഷേ​പ​ക​ർ ത​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ ഒ​റി​ജി​ന​ലും ഫോ​ട്ടോ​സ്റ്റാ​റ്റ് കോ​പ്പി​യും നേ​രി​ട്ടെ​ത്തി ഹാ​ജ​രാ​ക്ക​ണം. ആ​ധാ​ർ അ​ധി​ഷ്ഠി​ത ഒ​ഥ​ന്‍റി​ക്കേ​ഷ​നാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത് ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ വ​ൺ ടൈം ​പാ​സ്‌​വേ​ഡ് (ഒ​ടി​പി), ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും കെ​വൈ​സി നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നേ​ര​ത്തെ ക​ഴി​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.