അ​ലു​മി​നി​യം എ​ക്സ്പോ നാ​ളെ മു​ത​ൽ
അ​ലു​മി​നി​യം എ​ക്സ്പോ നാ​ളെ  മു​ത​ൽ
Friday, October 12, 2018 12:46 AM IST
കൊ​​​ച്ചി: ത​​​ടി​​​ക്കു പ​​​ക​​​രം അ​​​ലു​​​മി​​​നി​​​യ​​​ത്തി​​​ലു​​​ള്ള നി​​​ർ​​​മാ​​​ണ​​​മെ​​​ന്ന സ​​​ന്ദേ​​​ശം ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ അ​​​ലു​​​മി​​​നി​​​യം ഡീ​​​ലേ​​​ഴ്സ് ഫോ​​​റം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദ്വി​​​ദി​​​ന അ​​​ലു​​​മി​​​നി​​​യം എ​​​ക്സ്പോ​​​യ്ക്കു നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​കും. ബോ​​​ൾ​​​ഗാ​​​ട്ടി ലു​​​ലു ഗ്രാ​​​ൻ​​ഡ് ഹ​​​യാ​​​ത്ത് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന എ​​​ക്സ്പോ നാ​​​ളെ രാ​​​വി​​​ലെ 10.30ന് ​​​കൃ​​​ഷിമ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഉ​​​ച്ച​​ക​​ഴി​​ഞ്ഞു 2.30നു ​​​ചേ​​​രു​​​ന്ന അ​​​ലു​​​മി​​​നി​​​യം വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം വ്യ​​​വ​​​സാ​​​യമ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


അ​​​ലു​​​മി​​​നി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള നൂ​​​ത​​​ന നി​​​ർ​​​മാ​​​ണ​​രീ​​​തി​​​ക​​​ളേ​​​ക്കു​​​റി​​​ച്ചു​​​ള്ള ശി​​​ല്പ​​​ശാ​​​ല 14ന് ​​​രാ​​​വി​​​ലെ 10.30ന് ​​​ആ​​​രം​​​ഭി​​​ക്കും. നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും. അ​​​ലു​​​മി​​​നി​​​യം അ​​​നു​​​ബ​​​ന്ധ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ സ്റ്റാ​​​ളു​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യം.

ഹി​​​ൻ​​​ഡാ​​​ൽ​​​കോ, ജി​​​ൻ​​​ഡാ​​​ൾ, ക്രി​​​സ്റ്റ​​​ൽ തു​​​ട​​​ങ്ങി രാ​​​ജ്യ​​​ത്തെ മു​​​ൻ​​​നി​​​ര അ​​​ലു​​​മി​​​നി​​​യം നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.