രാഷ്‌ട്രീയത്തിലേക്കു വന്നാൽ മൂന്നാം ലോകമഹായുദ്ധമുണ്ടാകും: ഇന്ദ്ര നൂയി
രാഷ്‌ട്രീയത്തിലേക്കു വന്നാൽ മൂന്നാം ലോകമഹായുദ്ധമുണ്ടാകും: ഇന്ദ്ര നൂയി
Thursday, October 11, 2018 12:17 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യാ​​​​ൽ ത​​​​ന്‍റെ നാ​​​​ക്ക് മൂ​​​​ന്നാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്ന് പെ​​​​പ്സി ക​​​​ന്പ​​​​നി​​​​യു​​​​ടെ സി​​​​ഇ​​​​ഒ സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് പ​​​​ടി​​​​യി​​​​റ​​​​ങ്ങി​​​​യ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ ഇ​​​​ന്ദ്ര നൂ​​​​യി. എ​​​​ന്തും വെ​​​​ട്ടി​​​​ത്തു​​​​റ​​​​ന്നു​​​​പ​​​​റ​​​​യു​​​​ന്ന ത​​​​ന്‍റെ പ്ര​​​​കൃ​​​​തം രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​നു യോ​​​​ജി​​​​ച്ച​​​​ത​​​​ല്ലെ​​​​ന്ന് അ​​​​വ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ബി​​​​സി​​​​ന​​​​സ് നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ​​​​യും ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും പേ​​​​രി​​​​ൽ ഏ​​​​ഷ്യാ സൊ​​​​സൈ​​​​റ്റി ന​​​​ല്കി​​​​യ ‘ഗെ​​​​യിം ചേ​​​​ഞ്ച​​​​ർ ഓ​​​​ഫ് ദ ​​​​ഇ​​​​യ​​​​ർ’ അ​​​​വാ​​​​ർ​​​​ഡ് സ്വീ​​​​ക​​​​രി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പെ​​​​പ്സി ക​​​​ന്പ​​​​നി​​​​യു​​​​ടെ മേ​​​​ധാ​​​​വി​​​​സ്ഥാ​​​​നം ഒ​​​​ഴി​​​​ഞ്ഞ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ കാ​​​​ബി​​​​ന​​​​റ്റി​​​​ൽ ചേ​​​​രു​​​​മോ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​മാ​​​​യാ​​​​ണ് അ​​​​വ​​​​ർ നി​​​​ല​​​​പാ​​​​ടു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

“ഞാ​​​​നും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വും ത​​​​മ്മി​​​​ൽ ഒ​​​​ത്തു​​​​പോ​​​​കി​​​​ല്ല. ഞാ​​​​ൻ എ​​​​ന്തും വെ​​​​ട്ടി​​​​ത്തു​​​​റ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​യാ​​​​ളാ​​​​ണ്. എ​​​​നി​​​​ക്ക് ന​​​​യ​​​​ത​​​​ന്ത്രം ഒ​​​​ട്ടും വ​​​​ഴ​​​​ങ്ങി​​​​ല്ല. ന​​​​യ​​​​ത​​​​ന്ത്രം എ​​​​ന്താ​​​​ണെ​​​​ന്നു പോ​​​​ലും എ​​​​നി​​​​ക്ക​​​​റി​​​​യി​​​​ല്ല.”

അ​​​​റു​​​​പ​​​​ത്തി​​​​ര​​​​ണ്ടു​​​​കാ​​​​രി​​​​യാ​​​​യ ഇ​​​​ന്ദ്ര നൂ​​​​യി ഈ മാസം ര​​​​ണ്ടി​​​​നാ​​​​ണ് പെ​​​​പ്സി​​​​കോ​​​​യു​​​​ടെ സി​​​​ഇ​​​​ഒ സ്ഥാ​​​​നം ഒ​​​​ഴി​​​​ഞ്ഞ​​​​ത്. റ​​​​മോ​​​​ൺ ല​​​​ഗാ​​​​ർ​​​​ത​​​​യാ​​​​ണ് പ​​​​ക​​​​രം നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ധി​​​​കാ​​​​ര​​​​ക്കൈ​​​​മാ​​​​റ്റം സു​​​​ഗ​​​​മ​​​​മാ​​​​ക്കാ​​​​നാ​​​​യി 2019 വ​​​​രെ ഇ​​​​ന്ദ്ര ക​​​​ന്പ​​​​നി​​​​യു​​​​ടെ ചെയ​​​​ർ​​​​മാ​​​​നാ​​​​യി തു​​​​ട​​​​രും. 40 വ​​​​ർ​​​​ഷം ദി​​​​വ​​​​സം 18-20 മ​​​​ണി​​​​ക്കൂ​​​​ർ ജോ​​​​ലി ചെ​​​​യ്ത ത​​​​നി​​​​ക്ക് സി​​​​ഇ​​​​ഒ പ​​​​ദ​​​​വി ഒ​​​​ഴി​​​​ഞ്ഞ​​​​ശേ​​​​ഷം അ​​​​ല്പം സ്വാ​​​​ത​​​​ന്ത്ര്യം ല​​​​ഭി​​​​ച്ച​​​​താ​​​​യി തോ​​​​ന്നു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​ന്ദ്ര പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.